അമിത വേഗത്തിലെത്തിയ കാര്‍ പിന്നിലിടിച്ചു, ബൈക്ക് യാത്രികന് ദാരുണാന്ത്യം

dead

ബൈക്കും കാറും അത്താണി ഭാഗത്തേക്കാണ് പോയിരുന്നത്.

നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികനായ എഫ്‌സിഐ ജീവനക്കാരന്‍ മരിച്ചു. കൊച്ചി കുമ്പളങ്ങി പനത്തറ വീട്ടില്‍ പി ആര്‍ ഷാബു (57) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മേക്കാട്അത്താണി റോഡില്‍ നെടുമ്പാശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് സമീപമായിരുന്നു അപകടം. അങ്കമാലി എഫ്‌സിഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളിയായ ഷാബു ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ പിന്നില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

ബൈക്കും കാറും അത്താണി ഭാഗത്തേക്കാണ് പോയിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷാബുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിമിഷയാണ് ഭാര്യ. മക്കള്‍: ഷിനോയ്, ഷാനിയ. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കുമ്പളങ്ങി ശ്മശാനത്തില്‍.


 

Tags