വാഹന മോഷ്ടാവിനെ ഇ ചെല്ലാൻ ഉപയോഗിച്ച് കുടുക്കി മോട്ടോർ വാഹന വകുപ്പ്


വ്യാജ നമ്പർ പതിച്ച മോഷണ വാഹനം സാങ്കേതിക മികവാർന്ന അന്വേഷണത്തിലൂടെ പിടിച്ച കഥ ഫേസ്ബുക്കിൽ പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്. കുന്നത്തൂർ സബ് ആർ ടി ഓഫീസിൻ പരിധിയിൽ യാത്ര ചെയ്ത KL04 AH 5423 എന്ന നമ്പറിലുള്ള വാഹനത്തിന് 25/1/25 ൽ ഇ ചലാൻ തയ്യാറാക്കിയതിനെ തുടർന്ന് വാഹനത്തിൻ്റെ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഉള്ള നമ്പറിലേക്ക് മെസേജ് പോവുകയും ചെയ്തു.
വാഹന ഉടമ പരിശോധന നടത്തിയ എംവിഐ മുഹമ്മദ് സുജീറിനെ ബന്ധപ്പെടുകയും തൻ്റെ വാഹനം ആ വഴി പോയില്ല എന്നറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ വാഹനത്തിൻ്റെ മുൻകാല ചലാനുകളും എ ഐ ക്യാമറയിൽ പതിഞ്ഞ ഫോട്ടോകളും വിശദമായി പരിശോധിച്ച് സമീപ പ്രദേശങ്ങളിൽ നിന്ന് ഉള്ള വ്യക്തികളിൽ നിന്ന് ഓടിച്ച ആളിനെ തിരിച്ചറിയുകയും. വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
തുടർന്ന് ഈ വാഹനത്തിൻ്റെ ചേസിസ് നമ്പർ വച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ വ്യാജമാണെന്നും പ്രസ്തുത വാഹനം ഒരു വർഷം മുൻപ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയ കൊല്ലം സ്വദേശിയുടേത് ആണെന്നും മനസ്സിലായി. വാഹനം തുടർ നടപടികൾക്കായി ശൂരനാട് പോലീസിന് കൈമാറി.കൃത്യമായ മൊബൈൽ നമ്പർ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ അപ്ഡേറ്റ് ചെയ്തതിനാൽ യഥാർത്ഥ ഉടമസ്ഥൻ വലിയ പ്രശ്നങ്ങളിൽ നിന്ന് ഒഴിവായി.

Tags

കണ്ണൂരിൽ യുവമോര്‍ച്ച ജനജാഗ്രതാ സദസ്സ് നടത്തി : ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സി.കെ. പത്മനാഭന്
കണ്ണൂര്‍ : ലഹരി മാഫിയ സംസ്ഥാനത്തെ വരിഞ്ഞ് മുറുക്കി കഴിഞ്ഞുവെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന് പറഞ്ഞു.