കൊല്ലത്ത് മരുമകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു
ഭരണിക്കാവ് ബസ്റ്റാന്‍ഡിനു സമീപം പനപ്പെട്ടി ചിറയില്‍ പടിഞ്ഞാറ്റതില്‍ ശ്യാമള (65) ആണ് മരിച്ചത്.
മരുമകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ് ബസ്റ്റാന്‍ഡിനു സമീപം പനപ്പെട്ടി ചിറയില്‍ പടിഞ്ഞാറ്റതില്‍ ശ്യാമള (65) ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. മരുമകന് വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി കെ ശിവന് (41) നെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം. ശിവനും ഭാര്യയായ രജനിയും മുതുപിലാക്കാട്ടാണ് താമസം. ഭര്‍ത്താവുമായി വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് ശിവന് പിന്നാലെ എത്തി രജനീയുമായും ശ്യാമളയുമായും വഴക്കുണ്ടാക്കി.
ആക്രമിക്കാനായി വന്ന ശിവനില്‍ നിന്നും രക്ഷ നേടാന്‍ ഇരുവരും അയല്‍ വീട്ടിലേക്ക് ഓടി പിന്തുടര്ന്നെത്തിയ ശിവന് തടിക്കഷ്ണം ഉപയോഗിച്ച് രജനിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശ്യാമളക്ക് അടിയേറ്റുവെന്നാണ് പോലീസ് പറയുന്നത് . തലപിളര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഭരണിക്കാവിലെയും തുടര്‍ന്ന് അടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ പുലര്‍ച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
.jpg)

