'തട്ടുകടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്' സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്ന് അമ്മ
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്ത് തന്നെയാണ് ഈ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത്.
എറണാകുളം: ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്' സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്ന് അമ്മ .അറസ്റ്റിലായ ഉടുമ്പൻചോല സ്വദേശിനിയായ അമ്മയെ മരട് പോലീസ്, സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.വിവാഹബന്ധം വേർപ്പെടുത്തിയ യുവതിക്ക് 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്.
സൂപ്പർ മാർക്കറ്റില്‍ ജോലിക്കു പോയിരുന്ന ഇവർക്കു കാലിന് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലെടുക്കാൻ പറ്റാതായി. തുടർന്നാണ് ഇവർ മുൻ പരിചയമുള്ള യുവാവിനൊപ്പം കുണ്ടന്നൂരില്‍ വാടകയ്ക്ക് താമസിച്ചു തുടങ്ങിയത്.
ഈ യുവാവ് ഇടുക്കിയിലാണെന്നാണ് യുവതി പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും, അനാരോഗ്യവും മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്നതെന്നും ഇവർ പറഞ്ഞു. തുടർന്ന് പോലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു.
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്ത് തന്നെയാണ് ഈ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത്.
.jpg)