ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി വിധി, രണ്ടാം പ്രതിയായ സുഹൃത്ത് നിധിനെ വെറുതെ വിട്ടു

Court finds mother guilty in case of killing 1.5-year-old boy by throwing him into the sea, acquits second accused friend

ശരണ്യയുടെ ആൺ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു

കണ്ണൂർ : കണ്ണൂർ സിറ്റി തയ്യിലിൽഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധി വിയാൻ്റെ മരണംകൊലപാതകമാണെന്ന്  തെളിഞ്ഞു. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ശരണ്യ  കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശിയായ നിധിനെ കോടതി വെറുതെ വിട്ടു. നിധിനെതിരായ കുറ്റങ്ങൾ പ്രൊസിക്യൂഷന് തെളിയിക്കാനായില്ല. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

tRootC1469263">

  2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. കേസിൻ്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പി നി യിൽ ജോലി ചെയ്തു വരികയാണ് ശരണ്യ'

Tags