മക്കള്‍ക്ക് വിഷം നല്‍കി അമ്മയും അമ്മൂമ്മയും ജീവനൊടുക്കി,വടുതലയില്‍ കൂട്ടമരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി

d

.ഇവരുടെ ഭർത്താവ് ലിവർ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഭർത്താവിന്റെ അടുത്തേക്കു ഞങ്ങളും പോകുന്നുവെന്നു പറഞ്ഞാണ് ആത്മഹത്യ കുറിപ്പ്

കൊച്ചി: വടുതലയില്‍ വീടിനുള്ളില്‍ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് .തിരുവനന്തപുരം വിളപ്പില്ശാല സ്വദേശികള്. അശ്വതി എസ്. നായര്, അമ്മ ശ്രീകുമാരി, അശ്വതിയുടെ 14, 10 വയസുള്ള രണ്ടു ആണ്കുട്ടികളും രണ്ടു വയസ് പ്രായമായ പെണ്കുട്ടിയുമാണ് മരിച്ചത്

കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഭർത്താവ് ലിവര് സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഭർത്താവിന്റെ അടുത്തേക്കു ഞങ്ങളും പോകുന്നുവെന്നു പറഞ്ഞാണ് ആത്മഹത്യ കുറിപ്പ്

രണ്ടു മാസമായി ഇവർ വടുതലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അശ്വതി നായരുടെ ചികിത്സയ്ക്കായാണ് ഇവർ വടുതലയിലേക്ക് താമസം മാറിയത്. ഭർത്താവിന്റെ ആത്മഹത്യയെത്തുടർന്നുള്ള പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് അശ്വതി നായരുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. പൊലീസ് ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.

Tags