നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായി, മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ
മകനൊപ്പം രേഷ്മയുടെ ഭർത്താവും അച്ഛനും അപകടത്തിൽ മരിച്ചിരുന്നു.
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ രേഷ്മ. വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തടിയിൽ രൂപം ഉണ്ടാക്കി ദഹിപ്പിച്ചത്.മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം പിന്നിട്ടു. മകന്‍ മടങ്ങി വരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് അമ്മ രേഷ്മ, മകന്‍ മരിച്ചതായി കണക്കാക്കി അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത്.
മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ പ്രതിഷേധിച്ചിരുന്നു. മകനൊപ്പം രേഷ്മയുടെ ഭർത്താവും അച്ഛനും അപകടത്തിൽ മരിച്ചിരുന്നു.കടലില്‍ കാണാതായ മകനെ കണ്ടെത്തുന്നതില്‍ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയ്‌ക്കെതിരെ രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അടക്കം വിഷയത്തില്‍ ഇടപെടുകയും, പിന്നീട് ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താനായിരുന്നില്ല.
.jpg)

