മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ അമ്മയ്ക്ക് ക്രൂര മര്‍ദനം ; മകന്‍ അറസ്റ്റില്‍
മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ ഇയാള്‍ അമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും കമ്പുകൊണ്ട് വിരല്‍ അടിച്ചൊടിക്കുകയുമായിരുന്നു.
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം. റാന്നി കരികുളം പഴവങ്ങാടിയിലാണ് സംഭവം. അമ്മയുടെ വിരല്‍ മകന്‍ തല്ലി ഒടിച്ചു. സംഭവത്തില്‍ ജോബി ജേക്കബ് ജോര്‍ജ് (43) ആണ് റാന്നി പോലീസിന്റെ പിടിയിലായി. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ ഇയാള്‍ അമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും കമ്പുകൊണ്ട് വിരല്‍ അടിച്ചൊടിക്കുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2. 30 ഓടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ജോബി മദ്യപിക്കുന്നതിനായി പണം നല്‍കാത്തതിന് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മുന്‍പും ഇയാള്‍ അമ്മയെ ഉപദ്രവിച്ചതിന് പോലീസിന് പരാതികള്‍ ലഭിച്ചിരുന്നു.
സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയക്കാറായിരുന്നു പതിവ്. എന്നാല്‍ ഞായറാഴ്ച ഇയാള്‍ അമ്മയെ പശുത്തൊഴുത്തില്‍ നിന്നും വലിച്ച് പുറത്തിടുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. കമ്പുകൊണ്ട് അടിച്ച വിരലിന് പൊട്ടലും ഉണ്ടായിട്ടുണ്ട്.
.jpg)

