കൊല്ലത്ത് ക്ഷേത്ര ദര്‍ശനത്തിന് ഇറങ്ങിയ അമ്മയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി
ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആണ്‍കുട്ടിയെയും മൂന്നര വയസ്സുള്ള പെണ്‍കുട്ടിയെയുമാണ് കഴിഞ്ഞ ഞായർ മുതല്‍ കാണാതായത്.
ഇരവിപുരം: കൊല്ലത്ത് ക്ഷേത്ര ദര്‍ശനത്തിന് ഇറങ്ങിയ അമ്മയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി.ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആണ്‍കുട്ടിയെയും മൂന്നര വയസ്സുള്ള പെണ്‍കുട്ടിയെയുമാണ് കഴിഞ്ഞ ഞായർ മുതല്‍ കാണാതായത്.
ക്ഷേത്ര ദർശനം എന്ന് പറഞ്ഞാണ് ഇവർ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ സമയം വൈകിയിട്ടും മടങ്ങിയെത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങള്‍ ആശങ്കയിലായി. തുടർന്ന് ഇവർ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറിലേക്ക് ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് വ്യക്തമായി.
തുടർന്നാണ് ഭർതൃ വീട്ടുകാർ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ വ്യാപകമായ സിസിടിവി പരിശോധനയിലാണ് കാണാതായവർ സഞ്ചരിച്ച വാഹനം തെന്മല വഴി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തിയത്.വിദേശത്തായിരുന്ന ഭർത്താവ് വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.യുവതിക്ക് സ്വന്തം സഹോദരനുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലും വിശദമായ അന്വേഷണം നടന്നു വരികയാണ്.
.jpg)

