കൊല്ലത്ത് അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Updated: Dec 15, 2025, 12:49 IST
കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്ബാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ ലൈന (43), മകൻ പ്രണവ് (19) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം.
ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. അമ്മയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇരുവരെയും ഫോണില്‍ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കള്‍ വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
tRootC1469263">കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം.പാരിപ്പള്ളി യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് പ്രണവ്. സഹോദരൻ പ്രജിത്ത് എറണാകുളത്ത് വിദ്യാർത്ഥിയാണ്
.jpg)


