ലക്കിടിയില്‍ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
Updated: Dec 22, 2025, 11:31 IST
തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, അഞ്ച് വയസുകാരിയായ മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്.സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻ ദാസിനും സാരമായി പരിക്കേറ്റു.
പാലക്കാട്:ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, അഞ്ച് വയസുകാരിയായ മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്.സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻ ദാസിനും സാരമായി പരിക്കേറ്റു.
തിരുവില്വാമല മലയിലെ വീട്ടില്‍ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധുവായ മോഹൻ ദാസായിരുന്നു വാഹനം ഓടിച്ചത്. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറില്‍ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
tRootC1469263">.jpg)


