മനംകവരും പ്രഭാത ദൃശ്യം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

morning scene with Minister Muhammad Riaz
morning scene with Minister Muhammad Riaz

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ സമൂഹമാധ്യമത്തില്‍  പങ്കുവെച്ച കേരളത്തിലെ ഒരു പ്രഭാത ദൃശ്യമാണ് കേരളത്തിലെ ഒരു പ്രഭാത ദൃശ്യമാണ് ഇപ്പോൾ  വൈറൽ കാഴ്ച . മലപ്പുറം ജില്ലയിലെ വട്ടപ്പാറ വളവ്. നാടിന്റെ കാഴ്ചകള്‍ക്ക് പുതു ചരിത്രം സമ്മാനിച്ചുകൊണ്ട് ദേശീയപാത വികസനം അതിവേഗം പുരോഗമിക്കുകയാണെന്നാണ് മന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഏതായാലും സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി പണം നല്‍കുന്നത്. ദേശീയപാതാ വികസനത്തില്‍ വിവിധ വകുപ്പുകളെ കൃത്യമായി എകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ കാര്‍ഷിക – വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകും.

Tags