ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

sabarimala

ഇന്നലെ ശബരിമലയില്‍ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ദർശനത്തിനായി എട്ടുമണിക്കൂറിലധികം കാത്തുനിന്ന തീർത്ഥാടകരില്‍ പലരും കുഴഞ്ഞുവീണു

ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി.നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച്‌ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്ബയിലേക്ക് കടത്തിവിടുന്നത്.

tRootC1469263">

ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്തെത്തി.ഭക്തർക്ക് തങ്ങാൻ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. നിലയ്‌ക്കലില്‍ നിന്ന് പമ്ബയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.

മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളില്‍ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്ക് കാപ്പിയും നല്‍കും.ഇന്നലെ ശബരിമലയില്‍ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ദർശനത്തിനായി എട്ടുമണിക്കൂറിലധികം കാത്തുനിന്ന തീർത്ഥാടകരില്‍ പലരും കുഴഞ്ഞുവീണു

Tags