മൂഴിക്കൽ കൊലപാതകം; മോഷണശ്രമത്തിനിടെ ഉണ്ടായ കൊലയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

Moozhikkal murder; Police's initial conclusion is that the murder occurred during an attempted robbery

കോഴിക്കോട്: ചെലവൂരിൽ പതിനാറുകാരിയേയും ബന്ധുവായ യുവാവിനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. രക്ഷപെടാൻ കഴിയാതായതോടെ സ്വയം ജീവനൊടുക്കിയതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അദ്നാൻ രാത്രി 7.30 ഓടെ മൂഴിക്കലിലെ വീട്ടിൽ എത്തി. അദ്നാൻ പെൺ‌കുട്ടിയുടെ വീട്ടിലെത്തുന്ന സിസിടിവി  ദൃശ്യങ്ങൾ‌ പുറത്തുവന്നിരുന്നു. പിന്നാലെ വീട്ടിൽ ഒളിച്ചിരുന്നു. മോഷണത്തിനുള്ള ശ്രമം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉമ്മുമ്മയുടെ തലയിണയുടെ അടിയിൽ നിന്നും ചാവി എടുക്കാനും ശ്രമിച്ചു. വീട്ടുകാർ തന്നെയാണ് അദ്നാനെ മുറിയിൽ പൂട്ടിയിട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പെൺകുട്ടി നസ്രീനെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ കൊളത്തറ സ്വദേശി അദ്നാൻ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മുത്തശ്ശിയ്ക്ക് നേരെയും അതിക്രമശ്രമമുണ്ടായി. അദ്നാനെ മുകളിലെ നിലയിൽ മുറിയിൽ പൂട്ടിയിട്ടാണ് പതിനാറുകാരിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. മടങ്ങിയെത്തി മുറി തുറന്നപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിൽ അദ്നാനെ കണ്ടെത്തുകയായിരുന്നു.

Tags