മൂവാറ്റുപുഴയിൽ തടി ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

mvp

മൂവാറ്റുപുഴ: തടി ലോറിയുടെ പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പേഴയ്ക്കാപ്പള്ളിയിൽ നടന്ന അപകടത്തിൽ തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്.

പുലർച്ചെ നാലോടെ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം. കുന്നം നടയ്ക്കൽ റഷീദിന്റെ മകനാണ്. മാതാവ്: ഷെമി. നിഹാൽ സഹോദരനാണ്.

ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം കുന്നം ദാറുൽ ഫത്തഹ് ജുമാ മസ്ജിദിൽ.

Share this story