മാസപ്പടി കേസ് ; മുഖ്യമന്ത്രിയും പ്രതി, സിബിഐ അന്വേഷണത്തിൽ മാത്രമേ സത്യം പുറത്തുവരൂ ; ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസിൽ എസ്ഐടി രൂപീകരിച്ച ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. മാസപ്പടി കേസുമായി ബന്ധപ്പെട്ട ശശിധരൻ കർത്തയുടെ ഡയറിയിൽ ഇടതുവലതു നേതാക്കന്മാരുടെ പേരുകൾ കൂട്ടത്തോടെ പരാമർശിച്ചിട്ടുള്ളതായി ആക്ഷേപം. ഡയറിയിലെ വിവരങ്ങൾ ബിജെപി നേതാവ് ഷോൺ ജോർജാണ് പുറത്തുവിട്ടത്.

എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻറെ പേരുമുണ്ട്. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവിട്ടതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. അതേസമയം ഡയറിയിൽ പിണറായി വിജയൻറെ പേര് പി.വി. എന്ന ചുരുക്കെഴുത്തിലല്ല പിണറായി എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് അവകാശപ്പെട്ടു.
മാസപ്പടി കേസിൽ ഇഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിൻറെ കാരണം ഇതാണെന്നും ഷോൺ പറഞ്ഞു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ, കെ. മുരളീധരൻ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, പി. രാജീവ്, ഷിബു ബേബി ജോൺ, കെ. ബി. ഗണേഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അടങ്ങിയ താളാണ് പുറത്തുവന്നിട്ടുള്ളത്.
.jpg)

