മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പിണറായിയും റിയാസും

CMRL-Exalogic financial transaction case; Government orders investigation against Pinarayi and Riyaz

വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി.

വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.സുപ്രീം കോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് ആകും ഹര്‍ജി പരിഗണിക്കുക. നവരാത്രി അവധി ദിസങ്ങള്‍ വരുന്നതിനാല്‍ ജഡ്ജിമാരുടെ ലഭ്യത നോക്കിയാകും അവധിക്കാല ബെഞ്ച് രൂപീകരിക്കുക എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

അത് കഴിഞ്ഞില്ലെങ്കില്‍ 26 ന് അപ്പീല്‍ പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടുന്നു. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബഞ്ച് തള്ളി.

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.ഹര്‍ജി അടിയന്തരമായി പരിഗണിക്കാതിരുന്നാല്‍ വരുന്ന അവധി ദിവസങ്ങളില്‍ ഇഡിക്ക് പിണറായി വിജയന്‍ അടക്കം ഉള്ളവരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നതില്‍ തടസമില്ല. മറ്റ് നടപടി ക്രമങ്ങളുമായും ഇഡിക്ക് മുന്നോട്ട് പോകാം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാരും ഇതിനെ ചോദ്യം ചെയ്യുന്ന നിലയും ഉണ്ടായിട്ടില്ല.

Tags