മാസപ്പടിക്കേസ്: പിണറായി വിജയൻ ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

What action was taken on Adani's letter? Opposition leader Pinarayi Vijayan writes to the Chief Minister regarding Vizhinjam share transfer

മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു

തിരുവനന്തപുരം: മാസപ്പടി അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ നീക്കവും ചൂണ്ടിക്കാട്ടിയായിരിക്കും ഹാജരാകാതിരിക്കുക.മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു

പിണറായിക്കെതിരെയുള്ള കേസിൽ പ്രത്യേകം അന്വേഷണമുണ്ടാകുമെന്നും ഒരുമിച്ചുള്ള കുറ്റപത്രത്തിൽ തീരുമാനം പിന്നീടാകുമെന്നുമാണ് സൂചന. മുൻമന്ത്രി മുഹമ്മദ് റിയാസിന് ഉടൻ സമൻസ് ഉണ്ടായേക്കില്ല.

ആദ്യം അഴിമതി കേസിലും പിന്നീട് ഹവാല കേസിലുമായിരിക്കും അന്വേഷണം. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഇതിന് കഴിഞ്ഞില്ലെങ്കിൽ ഈ മാസം 26ന് കേസ് കേൾക്കാമെന്ന് അറിയിച്ചു.

കേസിൽ ഏജൻസികൾ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും എത്രയും വേ​ഗം അടിയന്തരവാദം കേൾക്കണമെന്നും അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര വാദിച്ചു. എന്നാൽ അടിയന്തര വാദമെന്ന ആവശ്യം സുപ്രീം കോടതി അം​ഗീകരിച്ചില്ല.

Tags