മാസപ്പടി കേസ്: പിണറായി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
Oct 23, 2026, 06:49 IST
ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ തീരുമാനം എടുക്കും വരെ ഇനി തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്നാണ് ഇഡി തീരുമാനം
മാസപ്പടി കേസിലെ ഇഡി സമന്‍സില്‍ പിണറായി ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല എന്നറിയിച്ച് പിണറായി ഇഡിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കം ഉള്ളവര്‍ നല്‍കിയ അപ്പീല്‍ ഇന്ന് തന്നെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം.
ഹൈക്കോടതിയില്‍ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീല്‍ പരാമര്‍ശിക്കും. ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ തീരുമാനം എടുക്കും വരെ ഇനി തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്നാണ് ഇഡി തീരുമാനം. ഇന്നലെ ഇഡി ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് കേസിലെ തുടര്‍നടപടികള്‍ പരിശോധിച്ചിരുന്നു.
.jpg)


