മാസപ്പടി കേസ്: വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമന്‍സ് നല്‍കും

veena

ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്.

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമന്‍സ് നല്‍കും. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമന്‍സ് നല്‍കുക. 

അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇ ഡി മറുപടി നല്‍കിയിട്ടില്ല. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരന്‍ എസ് കര്‍ത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.

Tags