മാസപ്പടി കേസ്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പിണറായിയെ അനുകൂലിച്ചതില്‍ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നത

mathew kuzhalnadan

ഉമ്മന്‍ചാണ്ടിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കാത്ത നീതി എന്തിനാണ് പിണറായിക്ക് നല്‍കുന്നതെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മാത്യുകുഴല്‍ നാടന്‍ തുറന്നടിച്ചു

 മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പിണറായിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതില്‍ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നത. ഉമ്മന്‍ചാണ്ടിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കാത്ത നീതി എന്തിനാണ് പിണറായിക്ക് നല്‍കുന്നതെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മാത്യുകുഴല്‍ നാടന്‍ തുറന്നടിച്ചു. മാത്യുവിന് ചെറുപ്പത്തിന്റെ ആവേശമാണെന്നും അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയലൈന്‍ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ യോഗത്തില്‍ ഏറെ നേരം വാദപ്രതിവാദവുണ്ടായി.

ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ കേസില്‍ പിണറായി സര്‍ക്കാര്‍ നല്‍കാത്ത നീതി എന്തിന് പിണറായിക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നുവെന്നായിരുന്നു ചോദ്യം. ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞപ്പോള്‍ മാത്യുവിനെ പലരും കയ്യടിച്ചു. പക്ഷെ പിന്നീട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുമിച്ച് സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചു. ചാടിക്കയറി എഫ്‌ഐആര്‍ ഇട്ടാല്‍ സിപിഎം ആയുധമാക്കും. അതൊഴിവാക്കാനുള്ള രാഷ്ട്രീയലൈനാണ് സര്‍ക്കാര്‍ എടുത്തത്. ഒരുവേള മാത്യുവും മുഖ്യമന്ത്രിയും വാദപ്രതിവാദമുണ്ടായി. പിണറായിക്കെതിരായ പ്രാചരണങ്ങള്‍ പാര്‍ട്ടി മറന്നോ എന്നായിരുന്നു മാത്യുവിന്റെ ചോദ്യം. മാത്യുവിന് ചെറുപ്പത്തിന്റെ ആവേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി യോഗത്തിന്റെ തീരുമാനവും തിടുക്കത്തില്‍ കേസ് വേണ്ടെന്നാണെന്ന് വിഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന് യോഗം ഒടുവില്‍ പിന്തുണച്ചു.

Tags