മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം;മാത്യു കുഴൽനാടൻ

ma

മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മാത്യുകുഴൽ നാടൻ പറഞ്ഞു. പിണറായി വിജയൻ വിചാരണ നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം.

മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ വരുകയും അന്വേഷണം നേരിടുകയും വേണം. രണ്ട് കൈകളും ശുദ്ധമാണെന്ന് നിയമ സഭയില്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുള്ള അദ്ദേഹം അന്വേഷണം നേരിടുന്നതില്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

മകള്‍ക്കെതിരായി അന്വേഷണം വരുമ്പോഴുള്ള പിണറായി വിജയന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.പിണറായിക്ക് അപ്പീല്‍ പോകാം. അതിനുള്ള എല്ലാ അവകാശവും നിയമ സംവിധാനം നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വന്ന കോടതി വിധികളില്‍ പിണറായി വിജയനും വീണ ടിയും മുഹമ്മദ് റിയാസും അന്വേഷണം നേരിടണം എന്ന് വ്യക്തമായിരിക്കുന്നു. സര്‍ക്കാര്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Tags