ജൂണ്‍ പകുതി പിന്നിട്ടിട്ടും സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം
Jun 23, 2026, 07:39 IST
മാസം പകുതി വരെയുള്ള മഴയുടെ കണക്കില്‍ 28 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ജൂണ്‍ പകുതി പിന്നിട്ടിട്ടും സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം. 14 ജില്ലകളില്‍ പത്തിടത്തും തീരെ കുറഞ്ഞ മഴയാണ് ലഭിച്ചത്. മാസം പകുതി വരെയുള്ള മഴയുടെ കണക്കില്‍ 28 ശതമാനത്തിന്റെ കുറവാണുണ്ടായത്.
പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസമാണ് കാലവര്‍ഷം കുറയാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാത്തതും ഇതിന് കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. ജൂണ്‍ അവസാന വാരത്തോടെ കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് പ്രവചനം.
.jpg)

