കാലവര്‍ഷം ജൂണ്‍ 1ന് തന്നെയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

Relief from the intense heat; Rain likely from the day after tomorrow

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ  കണക്കനുസരിച്ച്, ജൂണ്‍ ആദ്യം തന്നെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്ത് ഈ വര്‍ഷത്തെ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ  കണക്കനുസരിച്ച്, ജൂണ്‍ ആദ്യം തന്നെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 മെയ് 20ഓടെ ആന്‍ഡമാന്‍ നിക്കോബാറില്‍ മണ്‍സൂണ്‍ എത്തും. എന്നാല്‍ ചില ആഗോള കാലാവസ്ഥാ ഏജന്‍സികള്‍ മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന് പ്രവചിക്കുന്നു. നിലവില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്ന വേനല്‍മഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മണ്‍സൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകര്‍ കണക്കാക്കുന്നു

Tags