10 കോടി രൂപ ഒന്നാം സമ്മാനവുമായി മൺസൂൺ ബമ്പർ വിപണിയിൽ
May 30, 2025, 19:04 IST
10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ (ബി ആർ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയിൽ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകൾ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി ഓരോ പരമ്പരയിലും ഒരാൾക്ക് വീതം എന്ന നിലയിലാണ് ഭാഗ്യക്കുറിയുടെ ഘടന. സമാനമായ രീതിയിൽ തന്നെ അഞ്ചു ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്.
ജൂലൈ 27ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കുന്ന മൺസൂൺ ബമ്പറിന് 5000, 1000, 500 എന്നിങ്ങനെ 250 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റു വില.
.jpg)


