പണമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കരുത്; നിരക്കുകൾ പ്രദർശിപ്പിക്കണം: ആശുപത്രികൾക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

high court
high court



കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

tRootC1469263">

ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.

പ്രധാന നിർദ്ദേശങ്ങൾ:

അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിച്ച് അവരുടെ നില ഭദ്രമാക്കണം (Stabilize). പണമോ രേഖകളോ ഇല്ലെന്ന പേരിൽ ഇത് നിഷേധിക്കരുത്.

തുടർചികിത്സ ആവശ്യമാണെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കണം.

ഡിസ്ചാർജ് ചെയ്യുമ്പോൾ എക്സ്-റേ, ഇ.സി.ജി, സ്കാൻ റിപ്പോർട്ടുകൾ ഉൾപ്പെടെ എല്ലാ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണം.

ചികിത്സാ നിരക്കുകൾ, പാക്കേജുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവ ആശുപത്രിയിൽ പ്രദർശിപ്പിക്കണം.

എല്ലാ ആശുപത്രികളിലും 'പരാതി പരിഹാര ഡെസ്‌ക്' ഉണ്ടായിരിക്കണം. പരാതി ലഭിച്ചാൽ രസീതോ എസ്.എം.എസ്സോ നൽകുകയും 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കുകയും വേണം. പരിഹരിക്കപ്പെടാത്തവ ഡി.എം.ഒയ്ക്ക് കൈമാറണം. 
 

Tags