വോട്ടിന് പണം; ദൃശ്യത്തിലുള്ള സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം
സിമി സജീവ് ശോഭാ സുരേന്ദ്രനും കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനുമൊപ്പം നില്‍ക്കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു.
പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തില്‍ പുറത്ത് വന്ന ദൃശ്യങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം ഉള്ള സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം ഉള്ള ചിത്രങ്ങള്‍ പുറത്തുവന്നു,
സിമി സജീവ് ശോഭാ സുരേന്ദ്രനും കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനുമൊപ്പം നില്‍ക്കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ചിത്രമായിരുന്നു പുറത്തുവന്നത്. കണ്ണാടിയില്‍ യുവതി ശോഭ സുരേന്ദ്രന്റെ കാറില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. തന്റെ വാഹനത്തില്‍ താനും പ്രമീള ശശിധരനും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ശോഭ പറഞ്ഞിരുന്നു.
തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
.jpg)


