മൊണാലിസയുടെ വിവാഹം: ദേശീയ എസ്.സി, എസ്.ടി. കമ്മീഷൻ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി

Family opposed love; Viral star Monalisa seeks refuge in Kerala with her boyfriend

മൊണാലിസക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ വൈറലായിരുന്നു

തിരുവനന്തപുരം : കുംഭമേളയ്‌ക്കിടെ ശ്രദ്ധനേടിയ മൊണാലിസയുടെ വിവാഹത്തിലെ പരാതിയിൽ തിരുവനന്തപുരത്ത്  തെളിവുശേഖരണം നടത്തി എസ്.സി., എസ്.ടി.കമ്മീഷൻ. മൊണാലിസയുടെ പിതാവ് ജയ്‌സിംഗ് ഭോസ്ലെ മധ്യപ്രദേശില്‍ നല്‍കിയ പരാതിയെ തുടർന്നാണ് ഡയറക്ടർ കല്യാണ റെഡ്‌ഡിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ കേരളത്തിലെത്തിയത്.തിരുവനന്തപുരത്തെ അരുമാനൂർ നൈനാർ ദേവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹം രജിസ്റ്റർ ചെയ്ത രേഖകള്‍ ഉദ്യോഗസ്ഥർ പരിശോധിച്ചു.

മൊണാലിസക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ വൈറലായിരുന്നു. എന്നാല്‍, പോലീസ് സ്റ്റേഷനില്‍ തനിക്ക് 18 വയസ് തികഞ്ഞു എന്ന് അവകാശപ്പെട്ടാണ്,

വിവാഹ രജിസ്റ്റർ, ആധാർ കാർഡ് പകർപ്പുകള്‍, വിവാഹം നടത്തിത്തരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇരുവരുടെയും അപേക്ഷ, ക്ഷേത്രത്തില്‍ നിന്നും നല്‍കിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചതായി ക്ഷേത്രയോഗം പ്രസിഡന്റ് വ്യക്തമാക്കി.

വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതായിരുന്നു 18 കാരിയായ മൊണാലിസയുടെ പ്രശ്നം. പിതാവിനെതിരെ അവർ പരാതിയും നല്‍കി.സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Tags