എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ

Case of molesting an eight-and-a-half-year-old girl: Elderly man sentenced to 14 years in prison and fined Rs. 30,000
Case of molesting an eight-and-a-half-year-old girl: Elderly man sentenced to 14 years in prison and fined Rs. 30,000

കൽപ്പറ്റ: എട്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 14 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. വെള്ളമുണ്ട പോലീസ് 2021 ൽ രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് കണ്ണൂർ പേരാവൂർ സ്വദേശി ജെയിംസ് വർഗീസിനെ ശിക്ഷിച്ചത്. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി സ്പെഷൽ ജഡ്ജ് കെ. കൃഷ്ണകുമാറാണ്  വിവിധ വകുപ്പുകളിൽ ശിക്ഷ വിധിച്ചത്. കണ്ണൂർ പേരാവൂർ തൊണ്ടി വയലാമണ്ണിൽ  ജെയിംസ് വർഗീസിനെയാണ് 14 വർഷം തടവിനും  30,000 രൂപ പിഴയടക്കാനും  സ്പെഷൽ ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 

tRootC1469263">

354-ാം വകുപ്പ് പ്രകാരം 3 വർഷവും 5000 രൂപ പിഴയും 354 (എ 1ഐ) വകുപ്പ് പ്രകാരം 3 വർഷവും 5000 രൂപ പിഴയും പോക്സോ കേസിൽ എട്ട് വർഷം തടവും ശിക്ഷ വിധിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ 2021- ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.വാടക വീട്ടിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്ന പ്രതി ഒപ്പം ജോലി ചെയ്തയാളുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.8 വയസ്സുകാരിയാണ്   പീഡനത്തിരയായത്. 

വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.വി. അജീഷ് ആണ് കേസ് എടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി  സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ  ജി. ബബിത ഹാജരായി. സിവിൽ പോലീസ് ഓഫീസർ കെ.കെ.  റമീന പ്രോസിക്യൂഷനെ സഹായിച്ചു.
 

Tags