സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
Nov 16, 2023, 18:11 IST

കൽപ്പറ്റ: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.ആർ.സുനിൽകുമാർ ആണ് ശിക്ഷ വിധിച്ചത് . മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ലാണ് കേസിനാസ്പദമായ സംഭവം.
കാലിന് മർദ്ദനമേറ്റ കുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഡോക്ടറോടാണ് ബലാം ത്സംഗത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്. ഐ.പി.സി, 325,326, വകുപ്പുകൾ പ്രകാരവും പോക്സോ കേസിലുമായി 60 വർഷമാണ് ശിക്ഷയെങ്കിലും ഒരുമിച്ച് 20 വർഷം തടവ് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.