തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉത്സവ വേദിയിൽ അപമാനം; പരാതിയുമായി മോഹിനിയാട്ടം കലാകാരി സംപ്രീത കേശവൻ
പത്തനംതിട്ട : തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഉത്സവ വേദിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയ കലാകാരി ഡോ. സംപ്രീത കേശവൻ നേരിട്ടത് ഗുരുതരമായ അപമാനവും ഭീഷണിയും. ഫെബ്രുവരി 26-ന് നടന്ന കലാപരിപാടിക്കിടെയാണ് വേദിയിലേക്കു കയറിയ ഒരാൾ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതെന്ന് സംപ്രീത ആരോപിക്കുന്നു.സംഭവത്തിൽ പോലീസിൽ പരാതി നൽകിയതോടെ കേസ് വരുമെന്ന് ഉറപ്പായതിനെ തുടർന്ന് ഒത്തുതീർപ്പിന് ശ്രമങ്ങൾ നടന്നതായും സംപ്രീത പറയുന്നു.
tRootC1469263">
ഫെബ്രുവരി 26 ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തോടടുബന്ധിച്ച് നടന്ന കലാപരിപാടിയുടെ ഭാഗമായാണ് മോഹിനിയാട്ടം അവതരിപ്പിക്കാൻ ചെന്നൈയിൽ നിന്നും സംപ്രീത എത്തിയത്. ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്ന പരിപാടിയിൽ പ്രൊഫൈൽ അയച്ചു വിളിക്കപ്പെട്ട നർത്തകിയായിട്ടാണ് എത്തിയതെന്ന് സംപ്രീത പറയുന്നു. വൈകിട്ട് അഞ്ചര മുതൽ ആറര വരെയായിരുന്നു അവതരണ സമയം.

പ്രതിഫലം ഇല്ലെന്ന് സംഘാടകർ അറിയിച്ചിട്ടും അമ്മയുടെ നാടായതിനാൽ പ്രതിഫലം വാങ്ങാതെ നൃത്തം അവതരിപ്പിക്കാൻ തയാറായതായും അവർ പറയുന്നു.

വൈകിട്ട് 5.30-6.30 വരെയാണ് പരിപാടി അവതരിപ്പിക്കാൻ തന്ന സമയം. ഒരു രൂപ ഫണ്ട് ഇല്ല എന്ന സംഘാടകർ അറിയിച്ചു. എങ്കിലും അമ്മയുടെ നാടായത് കൊണ്ട്, പ്രതിഫലം ഇല്ലാതെ നൃത്തം ചെയ്യാൻ തയാറായി. . 5.15 മുതൽ വേദിയ്ക്ക് പിറകിൽ ഇല്ലാത്ത അണിയറയിൽ, സംഘടകരുടെ സാന്നിധ്യം ഇല്ലാതെ, തിരുവാതിരയും ഭരതനാട്യവും കഴിയുന്നവരെ വിയർത്തു കുളിച്ചു കാത്തിരുന്നു. 6.20 നു വേദിയിൽ കയറി ഒരിനം 29 മിനിറ്റ് 54 സെക്കന്റ് ചെയ്തു കഴിഞ്ഞ് പരിപാടി അവസാനിപ്പിക്കാനായി മൈക്ക് എടുക്കുന്നതിനിടെയാണ് ഒരാൾ വേദിയിലേക്ക് കയറി ‘നീ നിർത്തി ഇറങ്ങടീ ' എന്ന് ആക്രോശിച്ചതെന്ന് സംപ്രീത പറയുന്നു. മാന്യമായി സംസാരിക്കണമെന്ന് പറഞ്ഞതോടെ ഇയാൾ കൈയേറ്റത്തിന് ശ്രമിച്ചതായും അവർ ആരോപിക്കുന്നു. സമീപത്തുണ്ടായിരുന്നവർ ഇയാളെ പിടിച്ചുമാറ്റിയതോടെ വലിയ സംഘർഷം ഒഴിവായെന്നും സംപ്രീത വ്യക്തമാക്കി.
പെട്ടന്ന് അമ്പലത്തിലെ അധികാരികൾ അയാളുടെ പേരറിയാത്തവരായി മാറിയെന്നും വിഷയം അറിയാത്ത മറ്റൊരു സ്ത്രീയോട് ചോദിച്ചപ്പോൾ ഇയാളുടെ പേര് രഘുനാഥൻ എന്നാണെന്നും കാവുംഭാഗം തിരുവമ്പാടി ഭാഗതുള്ളതാണെന്നും അറിഞ്ഞുവെന്നും സംപ്രീത പറയുന്നു.

തുടർന്ന് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയതായും അതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം നടന്നതായും സംപ്രീത ആരോപിക്കുന്നു. പോലീസ് നടപടിയിലേക്ക് കടന്നതോടെ ഒത്തുതീർപ്പിനായി ചിലർ സമീപിച്ചതായും അവർ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ ഒത്തുതീർപ്പിന് തയ്യാറാകൂ, അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സംപ്രീത കേശവൻ അറിയിച്ചു.
.jpg)


