'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'; ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

'Muhammad Kutty, Visakha Nakshatra'; Mohanlal makes offerings in Mammootty's name at Sabarimala
'Muhammad Kutty, Visakha Nakshatra'; Mohanlal makes offerings in Mammootty's name at Sabarimala

അയ്യനെ കണ്ട് ദർശന സായൂജ്യം നേടി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ .ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി.ചൊവ്വാഴ്ച വൈകുന്നേരത്തോടെ അയ്യപ്പ സന്നിധിയിലെത്തിയ നടൻ ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് അർപ്പിച്ചു. 

മോഹന്ലാലില്ന്റെ   ഏറ്റവും പുതിയ സിനിമ എമ്പുരാൻ റിലീസിന് ഒരുങ്ങുന്ന വേളയിലാണ് നടന്റെ ശബരിമല ദർശനം .. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കും​മു​മ്പ് ക​ഴി​ഞ്ഞ​ദി​വ​സം മോ​ഹ​ന്‍​ലാ​ല്‍ മ​മ്മൂ​ട്ടി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.മോഹൻ ലാൽ, രേവതി ന ക്ഷത്രത്തിലും ഉഷ പൂജാ ടിക്കറ്റ് എടുത്തിരുന്നു എറണാകുളത്ത് നിന്നാണ് മോഹൻലാൽ മലകയറാനെത്തിയത് . ചൊവ്വാഴ്ച  വൈകിട്ട്  പമ്പയിൽ എത്തിയ മോഹൻലാൽ അവിടെ നിന്നും കെട്ട് നിറച്ച്നീലിമല ,അപ്പാച്ചിമേട് വഴി മല കയറിയാണ് ശബരിമലയിൽ എത്തിയത്   6.15  ഓടെ പതിനെട്ടാം പടി കയറി   ദർശനം നടത്തി ദീപാ രാധനയും തൊഴുതു. തുടർന്ന് മാളികപ്പുറം ദർശനവുംനടത്തിയ നടൻ മേൽശാന്തിയേയും തന്ത്രിയേയും സന്ദർശിച്ചു.

tRootC1469263">

'Muhammad Kutty, Visakha Nakshatra'; Mohanlal makes offerings in Mammootty's name at Sabarimala
ഏഷ്യാനെറ്റ് ചെയർമാൻ മാധവൻ , തിരുവിതാംകൂർ ദേവസ്വം മുൻ തിരുവാഭരണം കമ്മീഷണർ അജിത്ത് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.2015 ലാണ് ഇതിന് മുൻപ്  മോഹൻലാൽ ദർശനത്തിനെത്തിയത്.

Tags