കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ
Jan 7, 2026, 09:30 IST
തിരുവനന്തപുരം: കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഗുഡ്‌വിൽ അംബാസഡറായി മോഹൻലാലിനെ നിയമിച്ച വിവരം ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അറിയിച്ചു.
മോഹൻലാൽ അഭിനയിക്കുന്ന ബോധവൽക്കരണ വീഡിയോകളും പോസ്റ്ററുകളും ബസ്സുകളിലും സോഷ്യൽ മീഡിയയിലും സജീവമാകും. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മോഹൻലാൽ യാതൊരുവിധ പ്രതിഫലവും വാങ്ങുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.
tRootC1469263">.jpg)


