തിരഞ്ഞെടുപ്പോട് കൂടി ബിജെപി കൂടുതൽ സജീവും , താമര ചിഹ്നം കണ്ടാൽ വോട്ട് ചെയ്യാത്ത ഒരു ബിജെപിക്കാരനുമില്ല : മോഹൻ ജോർജ്

BJP will become more active with the elections, there is no BJP member who will not vote if they see the lotus symbol: Mohan George
BJP will become more active with the elections, there is no BJP member who will not vote if they see the lotus symbol: Mohan George

ഈ തിരഞ്ഞെടുപ്പോട് കൂടി ബിജെപി കൂടുതൽ സജീവമായെന്നും താമര ചിഹ്നം കണ്ടാൽ വോട്ട് ചെയ്യാത്ത ഒരു ബിജെപിക്കാരനുമില്ലെന്നും മോഹൻ ജോർജ് പറഞ്ഞു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്. ബിജെപിയുടെ ഒറ്റ വോട്ട് പോലും പുറത്തുപോകില്ലെന്ന് മോഹൻ ജോർജ് പറഞ്ഞു. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും തനിക്ക് വേണ്ടി ആത്മാർഥമായി രം​ഗത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

കുടിയേറ്റ മലയോര മേഖലകളിൽ ബിജെപിക്ക് നല്ല ഉണർവ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അത് വോട്ടായി പ്രതിഫലിക്കുമെന്നും മോഹൻ ജോർജ് പറഞ്ഞു. മുഴുവൻ ബിജെപി പ്രവർത്തകരുടെയും വോട്ട് ലഭിക്കും. ബിഡിജെഎസ് പ്രവർത്തകരുടെയും വോട്ട് കിട്ടും. താൻ ഉറച്ച ബിജെപിക്കാരനാണെന്നും ബിജെപി നിർണായക ശക്തിയാണെന്നും മോഹൻ ജോർജ് പറഞ്ഞു.

പി വി അൻവർ പിടിക്കുന്ന വോട്ടുകളും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്‍. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന് യു.ഡി.എഫ് ക്യാമ്പ്. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി അൻവർ കരുതുന്നത്. മെച്ചപ്പെട്ട നിലയിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
 

Tags