തിരക്കഥ പൊളിഞ്ഞു, മന്ത്രിയും പോലീസും കോടതിയിൽ നാണംകെട്ടു : പി. മുഹമ്മദ് ഷമ്മാസ്

Government action that blocked vigilance investigation against PP Divya; Will approach High Court: P. Muhammad Shammas

 കണ്ണൂർ : ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നടന്ന ജനാധിപത്യപരമായ കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമാക്കി മാറ്റാൻ ശ്രമിച്ച മന്ത്രിയും സി.പി.എമ്മും പോലീസും കോടതിയുടെ ജാമ്യ ഉത്തരവിലൂടെ അപഹാസ്യരായെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാൻ കെ.എസ്.യു നേതാക്കൾക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ച പോലീസ് വരും നാളുകളിൽ ഇതിന് മറുപടി പറയേണ്ടി വരും.

tRootC1469263">

​മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്ന് എഫ്.ഐ.ആറിൽ കള്ളം എഴുതിച്ചേർത്ത പോലീസിന്, കോടതിയിൽ കരിങ്കൊടി അല്ലാതെ മറ്റൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. മന്ത്രിക്കെതിരെ വധശ്രമം നടന്നുവെന്ന് പറയുന്ന സംഭവത്തിൽ ആഴ്ചകൾ കഴിഞ്ഞിട്ടും പരാതിക്കാരിയായ മന്ത്രിയുടെ മൊഴി പോലും രേഖപ്പെടുത്താത്തതും, മെഡിക്കൽ റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളും കോടതി അക്കമിട്ട് നിരത്തി. മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും പ്രതിഷേധക്കാർക്കിടയിൽ കേവലം 'ഉന്തും തള്ളുമാണ്' ഉണ്ടായതെന്നുമുള്ള പോലീസുകാരുടെ തന്നെ മൊഴികൾ കോടതി ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്.

​ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ കേസെടുക്കാൻ രാത്രി വരെ എടുത്ത ഏഴ് മണിക്കൂർ സമയം, സി.പി.എം ഓഫീസിലിരുന്ന് കള്ളക്കേസ് എഴുതിയുണ്ടാക്കാനാണ് പോലീസ് ഉപയോഗിച്ചതെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ക്രിമിനൽ കുറ്റമായി ചിത്രീകരിച്ച്, വിദ്യാർത്ഥി നേതാക്കളെ ജയിലിലടച്ച് അവരുടെ ഭാവി തകർക്കാനാണ് സി.പി.എം നീക്കമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Tags