വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ; മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സര്‍വേയ്ക്ക് തുടക്കം കുറിച്ചു
വാഹന മോഡിഫിക്കേഷനുകള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങള്‍ തേടാനും, അവയുടെ നിയമസാധുതകള്‍ പരിശോധിക്കാനുമാണ് ഈ നടപടി.
വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്സണലൈസേഷനെക്കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സര്‍വേയ്ക്ക് തുടക്കം കുറിച്ചു. വാഹന മോഡിഫിക്കേഷനുകള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങള്‍ തേടാനും, അവയുടെ നിയമസാധുതകള്‍ പരിശോധിക്കാനുമാണ് ഈ നടപടി.
റോഡ് സുരക്ഷയും കര്‍ശനമായ പരിസ്ഥിതി മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ട്, വാഹനപ്രേമികള്‍ക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ ഒരു നയരേഖ രൂപീകരിക്കാനാണ് ഈ സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്. വാഹന മോഡിഫിക്കേഷന്‍ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയില്‍ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഗൂഗിള്‍ ഫോര്‍മാറ്റ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
.jpg)

