തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; മോദി മാർച്ച് 11ന് കേരളത്തിൽ

Election announcement by mid-March; Modi to visit Kerala on March 11

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ ഉണ്ടാകും. തമിഴ്നാട് പര്യടനം പൂർത്തിയാക്കി തിരിച്ചെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും, കമ്മീഷണർമാരായ ഡോ.സുഖ്ബിർ സിങ് സിന്ധുവും, ഡോ. വിവേക് ജോഷിയും വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിലെത്തി. മാർച്ച് 5, 6 തീയതികളിലാണ് കമ്മീഷന്‍റെ കേരള പര്യടനം.

tRootC1469263">

 എൻഡിഎയുടെ പ്രകടനപത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ പരിപാടിയിലും പങ്കെടുക്കും. മാർച്ച് 6നായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരെത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് 11 ലേക്ക് മാറ്റുകയായിരുന്നു. ബിഹാർ മാതൃകയിൽ ബംഗാളിലടക്കം ദൈർഘ്യം കുറച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍റെ നീക്കം. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമാകും.


 

Tags