'ആഗോള വേദിയിൽ ഇന്ത്യയുടെ സ്വത്താണ് നരേന്ദ്ര മോദിയുടെ ഊർജവും ചലനാത്മകതയും' ; വീണ്ടും പുകഴ്ത്തലുമായി ശശി തരൂർ

sasi tharoor
sasi tharoor

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വീണ്ടും കോൺഗ്രസ് എംപി ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജം സമാനതകളില്ലാത്തതാണെന്നും ആഗോള വേദിയിൽ ഇന്ത്യയുടെ സ്വത്താണ് ആ ഊർജവും ചലനാത്മകതയുമെന്നും ശശി തരൂർ പറഞ്ഞു.

 ദി ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലാണ് കേന്ദ്ര സർക്കാരിനെയും മോദിയെയും വീണ്ടും ശശി തരൂർ പുകഴ്ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പിന്തുണ ആവശ്യമുണ്ടെന്നും ഓപ്പറേഷൻ സിന്ദൂർ കൃത്യമായ സന്ദേശമായിരുന്നുവെന്നും അന്താരാഷ്ട്ര വേദികളിൽ ഉയർന്നത് ഐക്യത്തിൻറെ ശബ്ദമാണെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു. 

tRootC1469263">

നേരത്തെ മോദിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണച്ച ശശി തരൂരിനെ കോൺഗ്രസ് യോഗത്തിലടക്കം വിമർശനം ഉയർന്നിരുന്നു. കോൺഗ്രസിൻറെ നിലപാടിന് വിരുദ്ധമായി കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച് പാർട്ടിയെ വീണ്ടും വെട്ടിലാക്കുകയാണ് ശശി തരൂർ.

Tags