മോദിജിയുടെ സ്വാധീനം ലോകം മുഴുവൻ വളർന്നു : എ.പി. അബ്ദുള്ളക്കുട്ടി
തളിപ്പറമ്പ്: ഭാരതത്തിന്റെ ധീര സേവകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സ്വാധീനം ലോകം മുഴുവൻ വളർന്നതായി ബിജെപി ദേശീയ സമിതി അംഗം എ.പി. അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകർത്താവായി 25 വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി തളിപ്പറമ്പിൽ സംഘടിപ്പിച്ച സേവാ ജ്യോതി യാത്രയും ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം തന്നെ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ച നരേന്ദ്രമോദിയുടെ ജീവിതം എല്ലാവരും പാഠപുസ്തകമാക്കണം. അഴിമതിയുടെ ഊരാക്കുടുക്കിൽപ്പെട്ട് മുഖ്യമന്ത്രിമാരും മാന്തിമാരും വലിയ വലിയ പാർട്ടികളുടെ നേതാക്കളും ശ്വാസം മുട്ടുന്ന കഴ്ച്ച നാം കാണുകയാണ്. ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും നരേന്ദ്രമോദിയിലും മന്ത്രിമാരിലും കാൽ കാശിന്റെ അഴിമതിയുടെ നിഴൽ പോലും കാണാൻ സാധിക്കില്ല. അത്ര സംശുദ്ധമായ ഭരണ നിർവ്വഹണമാണ് അദ്ദേഹം നടത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കാൻ ലോക രാഷ്ട്രങ്ങൾ മുന്നോട്ട് വരുന്ന കാഴ്ച്ചയും നാം കാണുകയാണ്. ഒരു യഥാർത്ഥ രാഷ്ട്ര സേവകൻ എങ്ങനെയായിരിക്കണം എന്ന് പ്രസംഗിക്കുകയല്ല ജീവിച്ച് കാണിച്ച് തരിയയാണ് ലോക ജനതക്കായി മോദിജി. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
സേവാ സങ്കൽപ്പ് അഭിയാൻ എന്ന പേരിൽ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയുടെ ഭാഗമായി സേവാ ജ്യോതി യാത്ര തൃച്ചംബരം പെട്രോൾ പമ്പ് പരിസരത്ത് ജില്ലയിലെ മുതിർന്ന കാര്യ കർത്താക്കളായ അച്യുതവാര്യറും എൻ കെ ഇ ചന്ദ്രശേഖരൻ മാസ്റ്ററും ചേർന്ന് ദീപം തെളിയിച്ച് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാറിന് കൈമാറി. ചിറവക്കിൽ മേഖലാ പ്രസിഡൻറ് അഡ്വ കെ ശ്രീകാന്ത് ജ്യോതി തെളിയിച്ച് ജനറൽ സെക്രട്ടറി അജികുമാർ കരിയിലിന് കൈമാറി. തുടർന്ന് രണ്ട് ജ്യോതി യാത്രകളും പൂക്കോത്ത് നടയിലുള്ള ട്രാഫിക് സർക്കിളിൽ സംഗമിച്ച് ടൗൺ സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡൻറ് നിതിൻ നബീൻ എന്നിവർ വീഡിയോ കോൺഫറൻസിങ്ങിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ അഡ്വ: കെ. ശ്രീകാന്ത് പ്രസംഗിച്ചു. ദേശീയ കൗൺസിൽ അംഗങ്ങളായ സി. രഘുനാഥ്, പി കെ വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ്, അജികുമാർ കരിയിൽ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ സ്വാഗതവും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപൻ നന്ദിയും പറഞ്ഞു.
.jpg)


