തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പൂർത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രം : കെസി വേണുഗോപാൽ എംപി

Modi's attempt to inaugurate unfinished national highway projects as elections approach is just a political stunt: KC Venugopal MP

 ഡൽഹി : തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പൂർത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

ഡിസൈനിലെയും നിർമ്മാണത്തിലെയും ഗുരുതരമായ അപാകതകൾ കാരണം തകർന്നടിഞ്ഞ ഈ റോഡ് മുൻപ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ച സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പും നാം കാണേണ്ടതുണ്ട്. ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷനെപ്പോലുള്ളവരെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന ഈ പ്രഹസനം കേന്ദ്ര ഗവൺമെന്റിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഉദാഹരണമാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികൾക്ക് മുൻപ് പൂർണ്ണ പിന്തുണ നൽകിയ സംസ്ഥാന സർക്കാരിന് ഇപ്പോൾ ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

tRootC1469263">

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാചകവാതക ക്ഷാമത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത കേന്ദ്ര സർക്കാർ ജനങ്ങളുടെ അന്നം മുട്ടിക്കുകയാണ്. കൊമേഴ്സ്യൽ ഗ്യാസ് ഏജൻസികൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം വന്നതിലൂടെ സാധാരണക്കാരുടെ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലാണ്. 

രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ഇത്തരം ജീവൽപ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർഭാഗ്യകരമാണ്. കോൺഗ്രസ് പാർട്ടിയിലും ഐക്യജനാധിപത്യ മുന്നണിയിലും തികഞ്ഞ ഐക്യമാണുള്ളതെന്നും, യാതൊരു തർക്കങ്ങളുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് ഈ തെരഞ്ഞെടുപ്പിനെ ഞങ്ങൾ നേരിടുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Tags