മോദി കേരളത്തിലെത്തിയത് വര്‍ഗീയ വിഷം ചീറ്റാന്‍: കെസി വേണുഗോപാല്‍ എംപി

kc venugopal mp

മോദി കേരളത്തിലെത്തിയത് വര്‍ഗീയ വിഷം ചീറ്റാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമിയും മഹാത്മാ അയ്യങ്കാളിയും ഉഴുതുമറിച്ച മണ്ണാണ് കേരളം. പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചാണ് ഈ നാട് മുന്നോട്ട് പോകുന്നത്.

tRootC1469263">

പ്രധാനമന്ത്രിയുടെ പ്രസ്താവന നിലവാരാമില്ലാത്തതാണ്. അഹമ്മദാബാദ് നഗരസഭയിലേതിന് സമാന രീതിയാണ് കേരളത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേതുമെന്ന് പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന് കേരള ജനതയെ മനസിലാക്കാത്തത് കൊണ്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാല്‍ അത് പ്രധാനമന്ത്രിക്ക് ബോധ്യമാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Tags