കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യത

Heavy rains: Orange alert in eight districts of Himachal Pradesh
Heavy rains: Orange alert in eight districts of Himachal Pradesh

ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

tRootC1469263">

കരയില്‍ പ്രവേശിച്ച മൊന്‍ ത ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ ഇത് തീവ്രന്യൂനമര്‍ദനമായി വിണ്ടും ശക്തി കുറയാനാണ് സാധ്യത.മധ്യകിഴക്കന്‍ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. അത് അടുത്ത 36 മണിക്കൂറിനുള്ളില്‍ മധ്യകിഴക്കന്‍ അറബിക്കടലിലൂടെ വടക്ക്-വടക്ക് കിഴക്കന്‍ ദിശയിലേക്കു നീങ്ങാനാണ് സാധ്യത.

Tags