കൽപറ്റ ഇമേജ് മൊബൈൽസിൽ നിന്നും മൊബൈൽഫോൺ മോഷണം: പ്രതികൾ പിടിയിൽ
May 22, 2023, 16:24 IST

കൽപ്പറ്റ: കൽപറ്റ ഇമേജ് മൊബൈൽസിൽ നിന്നും 1,20,000 രൂപയുടെ സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചും മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. വൈത്തിരി സ്വദേശി ജെറി ലുയിസ് ജോസഫ്, പൊഴുതന സ്വദേശി സുധീവ് എന്ന മനു എന്നിവരാണ് പിടിയിലായത്. മോഷണം നടന്ന് മണിക്കൂറുകൾക്കകമാണ് ഇരുവരും പിടിയിലായത്. മൊബൈൽഫോൺ വാങ്ങാനെന്ന വ്യാജേനയാണ് ഇവർ സ്ഥാപനത്തിലെത്തിയത്. കൽപറ്റ എഎസ്പി തപോഷ് ബസുമതാരിയുടെ നിർദ്ദേശപ്രകാരം കൽപറ്റ എസ്ഐ ബിജു ആന്റണിയും സംഘവുമാണ് ഇവരെ ഇന്ന് പിടികൂടിയത്