മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; കോഴിക്കോട് യുവാവിന് മർദനം
Dec 27, 2025, 09:11 IST
കോഴിക്കോട്: താമരശ്ശേരിയിൽ മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മർദിച്ചതായി പരാതി. താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് മർദനമേറ്റത്. ആക്രമണം തടുക്കുന്നതിനിടെ അബ്ദുറഹ്മാൻ്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച ഥാറും കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാൻസ് ജീവനക്കാരാണ് കസ്റ്റഡിയിലുള്ളത്.
tRootC1469263">.jpg)


