ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും ഒരു പുല്ലും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്ന് എം എം മണി

CPM leader MM Mani reacts after G Sudhakaran decides to leave the party and contest as an independent

കട്ടപ്പന: ജി സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എം എം മണി രംഗത്ത്. ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും ഒരു പുല്ലും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്നും ജി സുധാകരന്‍ മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യുന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും എം എം മാണി പറഞ്ഞു. 

''എത്രയോ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയിട്ടില്ലേ. ചിലരെ പുറത്താക്കേണ്ടി വന്നിട്ടില്ലേ. അതുകൊണ്ട് ഞങ്ങള്‍ക്ക് എന്നാ. പ്രസ്ഥാനം മുന്നോട്ടുപോകും. എംഎം മണി ഇതില്‍ നില്‍ക്കുമ്പോള്‍ വലിയ പുള്ളിയാണ്. ഇതില്‍ നിന്ന് വിട്ടുപോയാല്‍ ശൂ ആണ്. ഞാന്‍ പാര്‍ട്ടി വിടണമെന്ന് തീരുമാനിച്ചാല്‍ എന്നെ അനുനയിപ്പിക്കാന്‍ പറ്റുമോ. പോട്ടെയെന്ന് വെയ്ക്കും. അല്ലാതെ പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ'- എം എം മണി പരിഹസിച്ചു. തന്റെ പിതാവിനെ വരെ അപമാനിച്ചു എന്ന ജി സുധാകരന്റെ ആരോപണം എം എം മണി തള്ളി. 'അങ്ങനെയൊന്നും നമ്മുടെ പാര്‍ട്ടിയുടെ ആളുകള്‍ ഒന്നും അയാളുടെ പിതാവിനെ വിളിച്ച് അസഭ്യം ഒന്നും പറയില്ല. അത് ഞങ്ങളുടെ സംസ്‌കാരമല്ല.ഞങ്ങള്‍ ചെയ്യുകയുമില്ല'- എം എം മണി പറഞ്ഞു.

 

Tags