കേരളത്തിലെ കുടുംബശ്രീ സൃഷ്ടിക്കുന്നത് വലിയ മാറ്റങ്ങൾ: എം.എം മണി എംഎൽഎ

m m mani

​ഇടുക്കി :കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് എം.എം മണി എംഎൽഎ. ബൈസൺവാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ 27ാമത് വാർഷികാഘോഷം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ അടുക്കളയിലും അരങ്ങത്തും ഒരുപോലെ പ്രവർത്തിക്കുന്നവരാണ്. സ്ത്രീകൾ അബലകൾ അല്ല ശക്തരാണെന്നും കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകൾക്കിടയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

tRootC1469263">

കുടുംബശ്രീ പ്രവർത്തനം മികച്ച രീതിയിൽ നടത്തുന്ന പഞ്ചായത്താണ് ബൈസൺവാലിയെന്നും സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവരുന്നതിൽ കുടുംബശ്രീയ്ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ എ. രാജ എംഎൽഎ പറഞ്ഞു.

ബൈസൺവാലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലുമോൾ സാബു അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി എൽബി പോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായി  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയും കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. മുൻ ചെയർപേഴ്സൺമാരെയും മുൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. പിന്നാക്ക വികസന കോർപ്പറേഷന്റെ ചെക്ക് വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ജി. ശങ്കർകുമാർ,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രാധാകൃഷ്ണൻ, രതീഷ് ടി.എം, പഞ്ചായത്ത് അംഗങ്ങളായ പി. എ സുരേന്ദ്രൻ, ബാലസുബ്രപ്മണ്യൻ കെ, ബിന്ദു മനോഹരൻ, ഓമന ഉണ്ണികൃഷ്ണൻ, കെ. പി ജയകുമാർ, ബിന്ദു സനൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ സുനോയി ഷാജി, വനിതാ വികസന കോർപ്പറേഷൻ ബോർഡ് അംഗം ഷൈലജ സുരേന്ദ്രൻ, പൊട്ടൻകാട് എസ് സി ബി പ്രസിഡന്റ് വി. പി ചാക്കോ, പഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags