ചാലക്കുടിയിൽ മ്ലാവിന്റെ ജഡം കണ്ടെത്തി

google news
sh

തൃശൂര്‍: ചാലക്കുടി പുഴയുടെ വെറ്റിലപ്പാറ പാലത്തിന് സമീപം മ്ലാവിന്റെ ജഡം കണ്ടെത്തി. രാവിലെ കട തുറക്കാനെത്തിയവരാണ് ജഡം കണ്ടത്. ജഡം അഴുകിയ നിലയിലാണ്. കൊന്നക്കുഴി ഫോറസ്റ്റ് ഓഫീസില്‍ വിവരമറിച്ചെങ്കിലും അയ്യമ്പുഴ ഫോറസ്റ്റ് ഓഫീസിന് കീഴിലാണ് ജഡമുള്ളതെന്നറിയിച്ച് തടിതപ്പിയതായി പറയുന്നു. 

തുടര്‍ന്ന് നാട്ടുകാര്‍ അയ്യമ്പുഴ ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചെങ്കിലും വൈകിട്ട്
അഞ്ചോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. ജഡം കുഴിച്ചിടാനോ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനോ തയാറാകാതെ ഫോട്ടെയെടുത്ത് പോവുക മാത്രമാണ് ചെയ്തതെന്നും പറയുന്നുണ്ട്. പുഴയോരത്ത് കിടക്കുന്ന ജഡം തെരുവ് നായകള്‍ കടിച്ച് വലിക്കുന്ന അവസ്ഥയിലാണ്.

Tags