പതിനാറാം കേരള നിയമസഭയിലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു ; കന്നടയിൽ സത്യവാചകം ചൊല്ലി എ.കെ.എം. അഷ്റഫ്
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. പ്രോം ടേം സ്പീക്കറായ ജി. സുധാകരനാണ് സഭനടപടികൾ നിയന്ത്രിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.
കളമശ്ശേരി എം.എൽ.എയും ഫിഷറീസ് മന്ത്രിയുമായ വി.ഇ. അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി. അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കും. ചാത്തന്നൂരിൽനിന്ന് വിജയിച്ച ബി.ബി. ഗോപകുമാറാകും സ്പീക്കർ സ്ഥാനാർഥി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് കന്നട ഭാഷയിലാണ് സത്യവാചകം ചൊല്ലിയത്. നിയമസഭാ സമ്മേളനത്തിന്റെ തുടർന്നുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഈമാസം 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. പുതിയ സർക്കാരിന്റെ വരാനിരിക്കുന്ന നയങ്ങളും വികസന പദ്ധതികളും വ്യക്തമാക്കുന്നതായിരിക്കും ഈ പ്രസംഗം.
.jpg)

