തളിപ്പറമ്പ് എം എൽ ടി.കെ ഗോവിന്ദൻ്റെ സത്യപ്രതിജ്ഞ കാണാൻ പോയ ബസിന് നേരെ കല്ലേറ് : കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു
Updated: May 21, 2026, 12:44 IST
കോഴിക്കോട് പന്തീരങ്കാവിൽ നിന്നുണ്ടായ കല്ലേറിൽ മലപ്പട്ടത്തെ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കെ പ്രവീണിന് പരുക്കേറ്റു. കൈക്ക് പരുക്കേറ്റ പ്രവീണന് പ്രാഥമിക ചികിത്സ നൽകി.
കണ്ണൂർ : മലപ്പട്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് തളിപ്പറമ്പ് മണ്ഡലം എം എൽ എ ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞ കാണാൻ പോയ കോൺഗ്രസ് പ്രവർത്തകരുടെ ബസിന് നേരെ കല്ലേറ്. ഒരാൾക്ക് പരുക്കേറ്റു.
ഇന്ന് പൂലർച്ചെ രണ്ടു മണിയോടെയാണ് അക്രമം. കോഴിക്കോട് പന്തീരങ്കാവിൽ നിന്നുണ്ടായ കല്ലേറിൽ മലപ്പട്ടത്തെ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കെ പ്രവീണിന് പരുക്കേറ്റു. കൈക്ക് പരുക്കേറ്റ പ്രവീണന് പ്രാഥമിക ചികിത്സ നൽകി. ഇതിനു ശേഷമാണ് സംഘം യാത്ര തുടർന്നത്.
.jpg)

