യുഡിഎഫ് പ്രതിഷേധ വേദിയില്‍ എം.കെ മുനീര്‍ കുഴഞ്ഞുവീണു

google news
frgj


യുഡിഎഫ് പ്രതിഷേധ വേദിയില്‍ എം.കെ മുനീര്‍ എംഎല്‍എ കുഴഞ്ഞുവീണു. സെക്രട്ടേറിയറ്റ് വളഞ്ഞുള്ള പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മുനീര്‍ കുഴഞ്ഞുവീണത്.

സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത് പ്രസംഗം തുടങ്ങി അല്‍പസമയത്തിനുള്ളില്‍ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ കസേരയില്‍ ഇരുത്തി. നിലവില്‍ അദ്ദേഹത്തിന് കുഴപ്പങ്ങളില്ല. അല്‍പസമയം വിശ്രമിച്ചതിന് ശേഷം മുനീര്‍ പ്രസംഗം തുടര്‍ന്നു.

Tags